
എം. മെഹബൂബ്
സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കര്‍ഷകസംഘം സംസ്ഥാനകമ്മറ്റി അംഗവും,
കര്‍ഷകസംഘം കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറിയും
13 വര്‍ഷം സി.പി.ഐ (എം) ബാലുശ്ശേരി ഏരിയാകമ്മിറ്റി സെക്രട്ടറിയായിരുന്നു.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട്,സംസ്ഥാനസഹകരണ ബാങ്ക് ഡയറക്‌ടര്‍,
ഉള്ള്യേരിയിലെ എം.ഡിറ്റ് എഞ്ചിനീയറിങ്ങ് കോളേജിന്റെ ചെയര്‍മാന്‍.
അത്തോളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും,അത്തോളി സഹകരണ ആശുപത്രിയുടേയും പ്രസിഡണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനസമിതി അംഗം,സംസ്ഥാനസഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം.
കേരഫെഡ് വൈസ് ചെയര്‍മാനും,ഏഴര വര്‍ഷക്കാലം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു.
മികച്ച വോളിബോള്‍ താരവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായിരുന്നു.
ജില്ലാ ബോക്‌സിംങ്ങ് അസോസിയേഷന്‍ പ്രസിഡണ്ടാണ്.
വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി.
ksyf, dyfi യുടെ സംസ്ഥാനകമ്മിറ്റിയംഗവും,dyfi യുടെ കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായിരുന്നു.
കേരളത്തിലെ മികച്ച സഹകാരിയാണ്.
അത്തോളി ഗവ. ഹൈസ്‌കൂള്‍, കോഴിക്കോട് ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
അത്തോളി മേലേടത്ത് വീട്ടില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും ഫാത്തിമയുടേയും മൂന്നാമത്തെ മകന്‍
കോഴിക്കോട് എല്‍.ഐ.സി. ഡിവിഷണല്‍ ഓഫീസിലെ ഐ.ടി.വിഭാഗം ഉദ്യോഗസ്ഥയും
നന്മണ്ട സ്വദേശിനിയുമായ ടി.പി.സുഹറയാണ് ഭാര്യ.
ഏക മകള്‍ ഫാത്തിമ സനം പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനാണ്.
യു.എ.ഇ., ജപ്പാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
======================================================================

പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും,
2011 ഏപ്രില്‍ 13ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
നിങ്ങളും കുടുംബവും എനിക്ക് പിന്തുണ നല്‍കണമെന്നും കൊടുവള്ളിയുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുക്കണമെന്നും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി വിദേശത്തുള്ള ഒട്ടേറെ വ്യക്തികളുമായി എനിക്ക് അടുത്ത് പരിചയമുണ്ട്. കൂടാതെ വിദേശത്ത് വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഒട്ടേറെ വ്യക്തികളുടെ വിവിധങ്ങളായ വിഷയങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും എന്റെ രാഷ്‌ട്രീയ പൊതുജീവിതത്തിന്റെ ഭാഗമായി ഒട്ടേറെ പരിശ്രമങ്ങള്‍ ഞാന്‍ നടത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പ്രവാസി സമൂഹവും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന എല്ലാ പൊതു പ്രശ്‌നങ്ങളെക്കുറിച്ചും ഞാന്‍ ബോധവാനാണ്. അക്കാര്യങ്ങളും നിങ്ങളുന്നയിക്കുന്ന മറ്റു വിഷമതകളും എല്ലാം തന്നെ സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ആയതിന് പരിഹാരം കാണുന്നതിനും എന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.
കൊടുവള്ളി മണ്ഡലത്തിന്റെറ സമഗ്രമായ വികസന ത്തൊടൊപ്പം തന്നെ പ്രവാസികളുടെ ക്ഷേമ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങള്‍ക്കും ഞാന്‍ മുന്‍ഗണ നല്‍കി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നതാണ്.
നമ്മുടെ നാടിന്റെ പുരോഗതിക്ക് വലിയ സംഭാവനചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി പ്രത്യേക വകുപ്പ് (ചഛഞഗഅ) കേരള ഗവര്‍മെന്റ് ആരംഭിച്ചത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഗവര്‍മെന്റ് പ്രവാസി ക്ഷേമപദ്ധതി നടപ്പിലാക്കുകയും ചെയ്‌തു. പ്രവാസി ക്ഷേമ പദ്ധതികള്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയത് കേരളത്തിലാണ്. മുപ്പതുലക്ഷത്തില്‍പ്പരം മലയാളികളായ പ്രവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
പ്രവാസികളുടെ സമ്പദ് വരുമാനമില്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു എന്ന വിശ്വാസമാണ് നിങ്ങളെപ്പോലെ എനിക്കുമുള്ളത്.
വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന വിദേശ മലയാളികളുടെ വിഷമതകള്‍ അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും നിങ്ങള്‍ക്ക് കൈത്താങ്ങായി ഞാന്‍ എപ്പോഴും കൂടെയുണ്ടാകും.
നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകള്‍ നല്‍കണമെന്നും, നിങ്ങളുടെ സുഹൃത്തുക്കളുടെയും അയല്‍വാസികളുടേയും പിന്തുണകൂടി എനിക്ക് ലഭിക്കുവാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം
എം. മെഹബൂബ്
9447015372
mehaboobatholi@gmail.com
=========================================================================


ഈ ധീരയുവത്വത്തിന് കരുത്തേകുക.
കൊടുവള്ളിയുടെ സ്‌നേഹവിശ്വാസം തേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മെഹബൂബ് എത്തുമ്പോള്‍ കേരളം തിളച്ചുമറിഞ്ഞ എണ്‍പതുകളാണ് ഓര്‍മ്മവരുന്നത്....
UDF ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ. സമരക്കൊടുങ്കാറ്റഴിച്ചുവിട്ടപ്പോള്‍
അഴിമതി വീരന്മാരായ മന്ത്രിമാരെ വഴിയില്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ
പോരാളിയാണ് എം. മെഹബൂബ്.
കൊടിയ പോലീസ് മര്‍ദ്ദനങ്ങളും പീഢനങ്ങളും ഏല്‍ക്കേണ്ടിവന്നപ്പോഴും
അചഞ്ചലനായി യുവാക്കള്‍ക്ക് ദിശാബോധം നല്‍കിയ ഉജ്ജ്വല വിപ്ലവകാരി.
സംശുദ്ധമായ പൊതു ജീവിതത്തിനുടമ..
സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനസമ്പത്ത്..
വികസനകാര്യങ്ങളില്‍ ജനപക്ഷ നിലപാട്.
സര്‍വ്വരുടേയും സ്‌നേഹ വിശ്വാസങ്ങള്‍ ആര്‍ജ്ജിച്ച് സമര്‍പ്പിത ജീവിതം നയിക്കുന്ന പൊതു പ്രവര്‍ത്തകന്‍.
ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേരളത്തിലെ പ്രമുഖ സഹകാരി.
പ്രവാസികള്‍ ഉള്‍പ്പെടെ വിപുലമായ സുഹൃത്ത് വലയത്തിനുടമ.
കക്ഷിരാഷ്‌ട്രീയത്തിനതീതമായി സര്‍വ്വരുമായും വ്യക്തിബന്ധം പുലര്‍ത്തുന്ന മനുഷ്യസ്‌നേഹി
നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട മെഹബൂക്ക-, പാര്‍ട്ടിക്കാരുടെ ഇഷ്‌ട സഖാവ്.. ശിഷ്യര്‍ക്ക് മെഹബൂബ് മാഷ്.
എം.എം. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബഹുമുഖ വ്യക്തിത്വം.
ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടെന്ന ബഹുമതിക്ക് അര്‍ഹനായ ഭരണാധികാരി.
നാടിന്റെ സ്‌നേഹവിശ്വാസങ്ങള്‍ ആര്‍ജ്ജിച്ച് ജനഹൃദയങ്ങളില്‍ ഇടം നേടിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തകന്‍.
ജില്ലയില്‍ സി.പി.ഐ (എം)ന്റെയും കര്‍ഷകസംഘത്തിന്റെയും നേതൃനിരയില്‍ പ്രധാനി.
13 വര്‍ഷത്തിലേറെ സി.പി.ഐ.(എം) ബാലുശ്ശേരി ഏരിയാകമ്മറ്റി സെക്രട്ടറി.
അധര്‍മ്മത്തിനും അരുതായ്‌മകള്‍ക്കുമെതിരെ പൊട്ടിത്തെറിക്കുന്ന, നീതി നിഷേധത്തിനെതിരെ
അധികാരികളെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള പോരാളി.
സാമൂഹ്യ തിന്മകള്‍ക്കും അനീതികള്‍ക്കുമെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്...
നാടിന്റെയും ജനങ്ങളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രാപ്‌തിയും ഉള്‍ക്കരുത്തുമുള്ള ജനനേതാവ്.
രാഷ്‌ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യബോധവും അനുയായികളിലെത്തിക്കുന്നതില്‍ ശ്രദ്ധിക്കുന്ന വിപ്ലവകാരി...
നിര്‍ധനരുടേയും നിരാലംബരുടെയും ഹൃദയത്തില്‍ ഇടം നേടിയ ജനനേതാവ്....
SFI യുടെയും KSYF ന്റെയും DYFI യുടെയും അമരക്കാരനായി വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദിശാബോധം നല്‍കിയ മികവുറ്റ സംഘാടകന്‍....
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേരളത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സി.പി.ഐ.(എം) നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ സെമിനാറിന്റെ മുഖ്യ സംഘാടകന്‍.
പാലോളി മുഹമ്മദ്‌കുട്ടി കമ്മറ്റിശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ മദ്രസാ അദ്ധ്യാപക ക്ഷേമനിധിയുടേയും പെന്‍ഷന്‍ പദ്ധതിയുടേയും നിര്‍വ്വഹണ ഏജന്‍സിയുടെ ചുമതല കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന് ലഭിക്കുന്നതിന് പരിശ്രമിക്കുകയും ഉദ്‌ഘാടനം ഗംഭീരവിജയമാക്കുന്നതിന് പ്രയത്‌നിക്കുകയും ചെയ്‌ത നേതാവ്.
സംസ്ഥാനസഹകരണ ബാങ്ക് ഡയറക്‌ടര്‍....
94 വര്‍ഷം പ്രവര്‍ത്തനപാരമ്പര്യമുള്ള കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിനെ ചരിത്രത്തിലിടം നേടുംവിധം ഏറ്റവും കൂടുതല്‍ നിക്ഷേപമുണ്ടാക്കിയും വായ്‌പാ വിതരണം നടത്തിയും റെക്കാര്‍ഡ് ലാഭമുണ്ടാക്കിയും സംസ്ഥാനത്തെ മികച്ച ജില്ലാ ബാങ്കാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യശേഷിയുള്ള ഭരണാധികാരി.
പാവപ്പെട്ട മിടുക്കരായ വിദ്യാര്‍ത്ഥിള്‍ക്ക് ആശ്വാസമായി ഉള്ള്യേരിയില്‍ ആരംഭിച്ച സഹകരണ എഞ്ചിനീയറിംഗ് കോളേജായ എംഡിറ്റിന്റെ ചെയര്‍മാന്‍.
അത്തോളിയിലെ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സഹകരണ ആശുപത്രിയുടേയും പ്രസിഡണ്ട്
സംസ്ഥാനസഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം.
ജപ്പാനില്‍ നടന്ന ഇന്റര്‍നാഷണല്‍ സഹകരണ കോണ്‍ഫറന്‍സില്‍ കേരള ഗവര്‍മെന്റ് പ്രതിനിധി..
`കേരഫെഡ്' വൈസ് ചെയര്‍മാന്‍ പദവിയിലിരുന്ന് നാളികേര കര്‍ഷകര്‍ക്ക് സഹായകരമായ
ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് മുന്‍കൈയെടുത്ത കര്‍ഷക സ്‌നേഹി.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളെക്കുറിച്ചും സഹകരണ ആശുപത്രികളെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് കേരള ഗവര്‍മെന്റ് നിയോഗിച്ച രണ്ടു വിദഗ്‌ധ സമിതികളിലും അംഗം.
ജില്ലയുടെ സമഗ്ര വികസനം ജില്ലാ സഹകരണ ബാങ്കിലൂടെ എന്ന മുദ്രാവാക്യമുയര്‍ത്തി സമഗ്ര നാളികേര വികസനപദ്ധതിയും, പലിശരഹിത നെല്‍കൃഷി വായ്‌പയും ജില്ലയില്‍ വിജയകരമായി നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കി.
ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതി കോഴിക്കോട് ജില്ലയില്‍ വിജയിപ്പിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 150 കോടി രൂപ അനുവദിച്ചുകൊണ്ട് കേരളത്തിന് മാതൃക കാണിച്ച ജില്ലാ ബാങ്ക് പ്രസിഡണ്ട്.
ആതുര സേവനരംഗത്തെ സഹകരണ മാതൃകയായി ജനശ്രദ്ധനേടിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സഹകരണ ശതാബ്‌ദി സ്‌മാരക വികസനപ്രവര്‍ത്തനങ്ങളും നിര്‍ധനരായ രോഗികള്‍ക്ക് സഹായകരമായ കേരളത്തിലെ ആദ്യത്തെ സഹകരണ മെഡിക്കല്‍ ലബോറട്ടറി & ഡയഗ്‌നോസ്റ്റിക് സെന്റര്‍ കോഴിക്കോട് ആരംഭിക്കുന്നതിനും പ്രത്യേക താല്‍പര്യമെടുത്ത സഹകാരി.
വോളിബോള്‍ താരമായിരുന്ന കായിക പ്രതിഭ.....മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം.
നിലവില്‍ ജില്ലാ ബോക്‌സിംങ്ങ് അസോസിയേഷന്‍ പ്രസിഡണ്ട്...
വിവര സാങ്കേതിക രംഗങ്ങളിലെ മാറ്റങ്ങളെ പിന്തുടരുന്ന വിജ്ഞാനതല്‍പരന്‍...ഫേസ്‌ബുക്കിലും, ഓര്‍ക്കൂട്ടിലും,
ഗൂഗിള്‍ ബസിലും, ട്വിറ്ററിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിലും സജീവം...
സൈബര്‍ സ്‌പേസില്‍ പുരോഗമനആശയങ്ങളുടെ പ്രചാകരന്‍.....
ജനനം- അത്തോളിയിലെ ഇടത്തരം കടര്‍ഷക കുടുംബമായ മേലേടത്ത് വീട്ടില്‍.
പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമ്മയുടേയും മൂന്നാമത്തെ മകന്‍
വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായി.
ഭാര്യ കോഴിക്കോട് എല്‍.ഐ.സി. ഡിവിഷണല്‍ ഓഫീസിലെ ഐ.ടി. വിഭാഗം ഉദ്യോഗസ്ഥയും
നന്മണ്ട സ്വദേശിനിയുമായ ടി.പി.സുഹറ
ഏകമകള്‍ ഫാത്തിമാസനം പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍...
അത്തോളി ഗവ. ഹൈസ്‌കൂള്‍, കോഴിക്കോട് ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
സമരമുഖങ്ങളില്‍ സൂര്യതേജസ്സായ ഈ യുവ പോരാളിക്ക്, ജനകീയ നേതാവിന്,
ഭരണ നൈപുണ്യം തെളിയിച്ച കാര്യ ശേഷിയുള്ള ഭരണാധികാരിക്ക്
മാതൃകാപരമായ പ്രവര്‍ത്തനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച സഹകാരിക്ക്
കൊടുവള്ളിയുടെ മനസ്സുപകുത്തു നല്‍കുക....സ്‌നേഹവിശ്വാസങ്ങളും പിന്തുണയും നല്‍കുക...
വോട്ടുചെയ്‌തു വിജയിപ്പിക്കുക..
കൊടുവള്ളിയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയായി കേരള നിയമസഭയിലെത്താന്‍ സഹായിക്കുക.
കൊടുവള്ളിയുടെ വികസന മുന്നേറ്റത്തിന് ഭരണപാടവം തെളിയിച്ച ബഹുമുഖ പ്രതിഭയായ
ഈ ധീര യുവത്വത്തിന് വഴിയൊരുക്കുക.
നമ്മുടെ ചിഹ്നം ചുറ്റിക അരിവാള്‍ നക്ഷത്രം
No comments:
Post a Comment